കൊച്ചി: ബിഎസ്എൻഎലിൽ മുതിർന്ന പൗരന്മാർക്കായി ഒരു വർഷം കാലാവധിയുള്ള സമ്മാൻ പ്രീപെയ്ഡ് മൊബൈൽ പ്ലാൻ ആരംഭിച്ചു.
1,812 രൂപയുടെ ഈ പ്ലാനിൽ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കോളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.
ഇതിനുപുറമെ ഒടിടി സേവനങ്ങളും 500 ലൈവ് ചാനലുകളുമുള്ള ബിഐ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ആറു മാസത്തേക്ക് സൗജന്യമാണ്. ഈ പ്ലാൻ പുതിയ കണക്ഷനുകൾക്കും മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നവർക്കും നവംബർ 18 വരെ ലഭിക്കും.